X

ആരോഗ്യമന്ത്രി മെലോഡ്രാമ കളിച്ചിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല

കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സ‍ര്‍ജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രി മെലോഡ്രാമ കളിച്ചിട്ട് കാര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളതെന്നും സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിയാൻ കഴിയില്ല. ആരോഗ്യവകുപ്പിൽ ആവശ്യമായ ജീവനക്കാരില്ല.സംസ്ഥാനത്ത് പല ആശുപത്രികളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ആവശ്യമെങ്കിൽ പുതിയ തസ്തികൾ സൃഷ്ടിച്ച കൂടുതൽ പൊലീസിനെ ആശുപത്രികളിൽ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

webdesk15: