സർക്കാർ ജീവനക്കാരുടെ ക്ഷാമബത്താ വിഷയത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്ന നിഷേധാത്മകനിലപാട് വിചിത്രമാണെന്നും തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു ജീവനക്കാരുടെ അഞ്ചു ഗഡു ഡി എ ഇപ്പോൾ കുടിശ്ശികയാണ്. ജൂലൈ ഒന്നു മുതൽ ആറാമത്തെ ഗഡുവിന് ജീവനക്കാർ അർഹമായിരിക്കുകയാണ്. എന്നാൽ ജീവനക്കാർക്ക് അർഹമായ ഡി എ അനുവദിക്കുന്നതിൽ നിന്നും സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.അതേസമയം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സർക്കാർ ഡി എ അനുവദിച്ചിട്ടുണ്ട്. ഇത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.