യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണെന്നും ഷംസീർ പ്രസ്താവന പിൻവലിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു സമീപനവും ആരുടെയും ഭാഗത്തു നിന്നുമുണ്ടാകരുത്. ബിജെപി യും സിപിഎമ്മും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ഇത്. ബിജെപി ഈ വിഷയത്തിൽ അനാവശ്യ മുതലെടുപ്പ് നടത്തുന്നു. സംഘപരിവാറും ബിജെപിയും മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.