X
    Categories: Film

‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിക്കുകയാണ്’; ചിരി പടര്‍ത്തി ചാക്കോച്ചന്‍- നയന്‍താര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷന്‍

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മറ്റൊരു ത്രില്ലര്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. നിഴല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്.

 

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് രമേഷ് പിഷാരടി കുറിച്ച ഒരു ക്യാപ്ഷനാണ് ഇപ്പോള്‍ ചിരിപ്പടര്‍ത്തുന്നത്.

‘ഒരു വശത്ത് ചാക്കോച്ചന്‍ മറുവശത്ത് നയന്‍താര
ചാക്കോച്ചന്‍ നയന്‍താര, നയന്‍താര ചാക്കോച്ചന്‍
അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിക്കുകയാണ്’. എന്നാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പിഷാരടി നല്‍കിയ ക്യാപ്ഷന്‍.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ഛായാ?ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

Test User: