വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മാറ്റിയത് എല്‍ഡിഎഫിന് വോട്ട് മറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും കോന്നിയില്‍ ഇടത് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മറിക്കാനും ധാരണയായിട്ടുണ്ട് ഇതോടെ വ്യക്തമായി.
ഉടുപ്പിട്ടു വന്ന കുമ്മനത്തോട് മത്സരിക്കേണ്ടെന്ന് പറയുകയായിരുന്നുവെന്നും അത് എന്തിനായിരുന്നുവെന്ന് സിപിഎം, ബിജെപി നേതാക്കള്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വോട്ടുകച്ചവടം പ്രബുദ്ധരായ വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വോട്ടുകച്ചവടത്തിന് തെളിവുണ്ടെന്നും വ്യക്തമാക്കി. ഇത് പാലാ ഉപതെരഞ്ഞെടുപ്പില്‍ നടന്ന ഒത്തുകളിയുടെ തുടര്‍ച്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് ഒത്തൊരുമിച്ച് മുന്നോട്ടു പോകുമെന്നും ആരെങ്കിലും യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ യുഡിഎഫില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.