X

സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ സി.പി.എം പറയുന്ന നവോത്ഥാനം? പാര്‍ട്ടി ഓഫിസുകള്‍ പീഡനകേന്ദ്രങ്ങളായി മാറി: രമേശ് ചെന്നിത്തല

തൃശൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി ഓഫീസുകളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ സി.പി.എം പറയുന്ന നവോത്ഥാനമെന്നും ചെന്നിത്തല ചോദിച്ചു.

ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു ചേര്‍ന്ന് കോണ്‍ഗ്രസ് വോട്ട് കുറക്കാനാണെന്ന് ലക്ഷ്യമിടുന്നത്. ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയില്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

web desk 1: