‘മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് രാജ്യദ്രോഹ കുറ്റത്തിന്’, മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ രാജ്യദ്രോഹകുറ്റത്തിന് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് കേസും സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീലിനെ ചോദ്യം ചെയ്തത് അറിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പലതും മറച്ച് വെക്കാനാണ് ജലീല്‍ ഒളിച്ചു നടക്കുന്നത്. സ്വര്‍ണക്കടത്തിന് മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സഹായം ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Test User:
whatsapp
line