X

കെറെയിനിതിരെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയ എംപിമാരെ പോലീസ് മര്‍ദ്ദിച്ച നടപടി കിരാതം: രമേശ് ചെന്നിത്തല

സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മര്‍ദ്ദിച്ച സംഭവം കിരാത നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിലെ എതിര്‍ശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട. എം പിമാര്‍ എന്ന പരിഗണനപോലും നല്‍കാതെയാണു പോലീസിന്റെ കിരാത നടപടിയെന്നും ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതിന്റെ തുടര്‍ക്കഥയാണ് ഇന്ന് എം പിമാര്‍ക്കെതിരെ നടന്നത്.

ഇതേ സമീപനം തന്നെയാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Test User: