തൃശൂര്‍: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ് തിങ്കളാഴ്ച്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖമാണ് ഉത്തരവിലൂടെ മറനീക്കി പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രാന്തന്‍ തീരുമാനം അംഗീകരിക്കില്ല. എന്ത് ഭക്ഷണം കഴിക്കണമെന്ന് ഒരു ഭരണകൂടം നിശ്ചയിക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇന്ത്യയുടെ ബഹുസ്വരതയും പാരമ്പര്യവും സാമ്പത്തികഭദ്രതയും തകര്‍ക്കുവാനേ തീരുമാനം വഴിവെക്കൂ. രാജ്യത്തെ 25 ലക്ഷത്തോളം കര്‍ഷകരാണ് പ്രതിസന്ധിയിലാവുക. കശാപ്പ് നിരോധിച്ച നടപടിയിലൂടെ 26,685 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാവുകയെന്നും തൃശൂര്‍ ഡി.സി.സിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.
നാളെ കരിദിനമാചരിക്കുമെന്ന് രമേശ് ചെന്നിത്തല
Tags: cow