തിരുവനന്തപുരം: ബ്രൂവറിയില്‍ സംസ്ഥാനത്ത് വന്‍ കുംഭകോണമാണ് നടതന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ശുപാര്‍ശ തള്ളിക്കളഞ്ഞ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ശുപാര്‍ശയെ ഒവര്‍റൂള്‍ ചെയ്തുകൊണ്ട് ഫയലില്‍ കുറിച്ചത് ശ്രീചക്ര ഡിസ്ലറിക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നിര്‍മ്മാണത്തിന് കോംപൗണ്ടിങ്ങ് ആന്റ് ബ്ലന്റിംഗ് ബോട്ടിലിങ്ങിന് അനുമതി നല്‍കാണമെന്നാണ്. തുടര്‍ന്ന് ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി സമര്‍പ്പിക്കുകയായിരുന്നു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ പ്രളയത്തില്‍ മുങ്ങിയ ജൂലൈ ഏഴിനാണ് ഈ ഫയല്‍ അംഗീകരിച്ച് മുഖ്യമന്ത്രി ഒപ്പു വെക്കുന്നത്. ക്യാബിനറ്റ് തീരുമാനപ്രകാരം പുതിയ ഡിസ്ലറികള്‍ അനുവദിക്കില്ല എന്ന ഫയല്‍ ആറ് മാസക്കാലം മുഖ്യമന്ത്രിയുടെ മുറിയില്‍ ഉറങ്ങിയത് ഡീല്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. താന്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെങ്കില്‍ എക്‌സൈസ്് മന്ത്രി ഇത് നിഷേധിക്കണം. അല്ലാത്തപക്ഷം മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
- 6 years ago
chandrika