തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ആറിലേക്ക് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നിനാണ്. ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്തര്‍. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.