X

‘പ്രകൃതി ദുരന്തത്തില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ പുണ്യഭൂമിയില്‍ വെച്ച് സര്‍വ്വശക്തനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: ഹജ്ജാജിമാരോട് രമേശ് ചെന്നിത്തല

 

‘പ്രകൃതി ദുരന്തത്തില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കണമെന്ന് പുണ്യഭൂമിയില്‍ എത്തുമ്പോള്‍ സര്‍വ്വശക്തനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കണംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹജ്ജിന് പോവുക എന്നത് മതവിശ്വാസികളുടെയും ആഗ്രഹവും ഭാഗ്യവുമാണ്. ഹജ്ജിന് എനിക്ക് പോകാന്‍ കഴിയില്ല.ഞാനുള്‍പ്പെടെ ഹജ്ജിന് പോകാന്‍ കഴിയാത്ത എല്ലാ മനുഷ്യര്‍ക്കും വേണ്ടി പരമകാരുണികനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. ഹജ്ജിന് അവസരം ലഭിച്ച ഈമനുഷ്യരുടെ പ്രാര്‍ത്ഥന കൂടുതല്‍ ശക്തമായിരിക്കും. പ്രകൃതി ക്ഷോഭവും വെള്ളപ്പൊക്ക ദുരിതവും ഇല്ലാത്ത കേരളത്തിനായുള്ള ആവശ്യവും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍കൊള്ളിക്കുക.’ ഹജ്ജിന് പോകാന്‍ തയാറെടുക്കുന്ന വിശ്വാസികളെ നെടുമ്പാശേരിയിലെ ക്യാമ്പില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

chandrika: