തിരുവനന്തപുരം; പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ ചേര്‍ന്നു. സമ്മേളനത്തിന്റെ ആദ്യ അജന്‍ഡയായ അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചനം രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ വി.ഡി.സതീശന് അനുമതി നല്‍കി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പരാമര്‍ശം. എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി.
ചോദ്യോത്തരവേളയില്ല. തുടര്‍ന്നു ധനകാര്യബില്‍ അവതരിപ്പിച്ചു പാസാക്കും. ബില്ലിന്മേല്‍ ചര്‍ച്ചയില്ല. 10 മണിയോടെ അവിശ്വാസപ്രമേയം കോണ്‍ഗ്രസിലെ വി.ഡി.സതീശന്‍ അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും നീണ്ടുപോകാം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളില്‍ ഉള്‍പ്പെട്ട മറ്റു മന്ത്രിമാരും മറുപടി നല്‍കും. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കും ജോസ് പക്ഷം വിട്ടു നില്‍ക്കും.