X

‘ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്’; ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. തുടരെ മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. പുറത്തുപറയാന്‍ പറ്റാത്ത ന്യായങ്ങളാണ് ചീഫ് സെക്രട്ടറി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തം ഉണ്ടായശേഷം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാരിന്റെ കടമ. നഷ്ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലിയും നല്‍കണം. കടകംപള്ളിയും മേഴിസിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിക്കുകയാണ് ചെയ്തത്. മത്സ്യത്തൊഴിലാളികളെ പേടിച്ച് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണെന്നും ചെന്നിത്തല പറഞ്ഞു.

chandrika: