X

മോദി-അദാനി-പിണറായി അവിശുദ്ധ കൂട്ടുകെട്ട്; അദാനിക്ക് ടെന്‍ഡര്‍ അനുവദിച്ച കത്ത് പുറത്തുവിട്ട് ചെന്നിത്തല

കെഎസ്ഇബി-അദാനി അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാര്‍ പുറത്തുവിടണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

സര്‍ക്കാര്‍ അദാനിയുമായി രണ്ട് കരാറുണ്ടാക്കിയെന്ന് ചെന്നിത്തല പറഞ്ഞു. കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡും അദ്ദേഹം പുറത്തുവിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് കരാറുണ്ടാക്കിയത്. വൈദ്യുതി മിച്ച സംസ്ഥാനമെന്നാണ് കെഎസ്ഇബി പറയുന്നത്. പിന്നെ എന്തിനാണ് വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 1732021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെഎസ്ഇബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്. ചെന്നിത്തല ആരോപിക്കുന്നു.

കെഎസ്ഇബി ലെറ്റര്‍ ഓഫ് അവാര്‍ഡ് അദാനി ഗ്രൂപ്പിന് നല്‍കി. സിപിഎമ്മിനെയും ബിജെപിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനി. ലാവലിന്‍ കേസ് മാറ്റിവെക്കാനും കാരണം ബിജെപി ബന്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു.

തോമസ് ഐസക് 4000 കോടി കടമെടുത്തിട്ട് 5000 മിച്ചമെന്ന് പറയുന്നു. കടം വാങ്ങി മിച്ചമുണ്ടെന്ന് പറയുന്ന ഐസകിന്റെ വാക്ക് തമാശയാണ്. ശമ്പളം പോലും നല്‍കാന്‍ പണമില്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

web desk 1: