X

‘രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ മോദി രാഷ്ട്രീയ പ്രചരണത്തില്‍ മുഴുകുന്നു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ പ്രചരണം നടത്തുവെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു സന്ദര്‍ഭമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗം മാറ്റിവെച്ചത്. അഹമ്മദാബാദില്‍ റാലി ഉള്‍പ്പെടെ മാറ്റിവെച്ചതും ഈ പശ്ചാത്തലത്തിലാണ്. പക്ഷേ രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഒരു സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഈ സമയം തെരഞ്ഞെടുത്തത് അങ്ങേയറ്റം തെറ്റായ നടപടിയായി പോയെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മോദിക്കെതിരെയുള്ള വിമര്‍ശനം.

പാക്കിസ്താന്റെ പിടിയിലായ വൈമാനികനെ മോചിപ്പിക്കുന്നതിന് കൊടുക്കേണ്ട പ്രാധാന്യം ഈ ഗവണ്മെന്റ് കൊടുക്കുന്നില്ല. അതിനേക്കാള്‍ വലുതായി അവര്‍ കാണുന്നത് രാഷ്ട്രീയ പ്രചരണമാണ്. ഇക്കാര്യം വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ രാജ്യം ഇന്ന് വലിയതോതിലുള്ള അഭിമാനകരമായ മുന്നേറ്റമാണ് അതിര്‍ത്തി പ്രദേശത്തു നടത്തുന്നത്. ഇന്ന് നമ്മുടെ ജനങ്ങള്‍ എല്ലാം ഒറ്റകെട്ടായി നില്‍ക്കേണ്ട ഒരു സന്ദര്‍ഭമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗം മാറ്റിവെച്ചത്. അഹമ്മദാബാദില്‍ റാലി ഉള്‍പ്പെടെ മാറ്റിവെച്ചതും ഈ പശ്ചാത്തലത്തിലാണ്. പക്ഷേ രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഒരു സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഈ സമയം തെരഞ്ഞെടുത്തത് അങ്ങേയറ്റം തെറ്റായ നടപടിയായി പോയി.

നമ്മളുടെ ഒരു വൈമാനികനെ മോചിപ്പിക്കുന്നതിന് കൊടുക്കേണ്ട പ്രാധാന്യം ഈ ഗവണ്മെന്റ് കൊടുക്കുന്നില്ല. അതിനേക്കാള്‍ വലുതായി അവര്‍ കാണുന്നത് രാഷ്ട്രീയ പ്രചരണമാണ്. ഇക്കാര്യം വളരെ ദൗര്‍ഭാഗ്യകരമാണ് .

നരേന്ദ്ര മോഡിയുടെ ഈ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ വലുത്, രാജ്യ താല്പര്യത്തേക്കാള്‍ വലുത് തന്റെ രാഷ്ട്രീയത്തിനാണു എന്നാണ് ഇതുവഴി
സൂചിപ്പിക്കുന്നത്.

ശക്തമായിത്തന്നെ ഞങ്ങള്‍ ഈ നടപടിയെ അപലപിക്കുന്നു .

chandrika: