X
    Categories: CultureMoreNewsViews

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ്-ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിന്റെ ഭരണം ജയരാജന്‍മാരില്‍ മാത്രമായി ഒതുങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു.

പ്രളയ ബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്നും അത് വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ആ വെബ്‌സൈറ്റ് എവിടെയെന്ന് ചെന്നിത്തല ചോദിച്ചു. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം വീതം ചെറുകിട വായ്പയായി നല്‍കുമെന്നും കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്പോള്‍ തന്നെ കിറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അരഹരായവരില്‍ ഒരു വലിയ വിഭാഗത്തിന് കിറ്റ് കിട്ടിയില്ല. 22 വസ്തുക്കള്‍ ഉള്‍പ്പെട്ട കിറ്റ് നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ 10 വസ്തുക്കള്‍ ഉള്‍പ്പെട്ട കിറ്റാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: