1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, എം ജി സര്‍വ്വകലാശാലയിലും അദാലത്തില്‍ പങ്കെടുത്തത്?
2. അദാലത്തുകളില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ദാനം തിരുമാനിച്ചത്?
3. എം ജി സര്‍വ്വകലാശാലയില്‍ അദാലത്തില്‍ തിരുമാനിച്ച മാര്‍ക്ക് ദാനത്തിനുള്ള തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ട വി സി, അദ്ദേഹം തന്നെ അധ്യക്ഷനായ സിന്ഡിക്കേറ്റ് അഞ്ച് മാര്‍ക്ക് വീതം ദാനം നൽകാന്‍ തിരുമാനിക്കുന്നതെങ്ങിനെ?
4. ഏഴ് ദിവസത്തെ നോട്ടീസില്‍ പ്രത്യേക അക്കാദമിക് കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കാന്‍ വി സിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജണ്ടക്ക് പുറത്തുള്ള വിഷയമായി സിണ്ടിക്കേറ്റില്‍ ഈ മാര്‍ക്ക് ദാനം പരിഗണിച്ചതെന്തിന്?
5. അക്കാദമിക് കൗണ്‍സിലിന് മാര്‍ക്ക് ദാനം ചെയ്യാന്‍ അവകാശമുണ്ടോ?
6. റിസള്‍ട്ട് പ്രഖ്യാപിച്ച ശേഷം, പാസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ വര്‍ഷം ഏതെന്ന് പോലും പറയാതെ 5 മാര്‍ക്ക് വീതം ദാനം ചെയ്യാന്‍ സിന്ഡിക്കേറ്റ് തിരുമാനിച്ചത് ഏത് നിയമ പ്രകാരം?
7. നഴ്‌സിംഗ് മാര്‍ക്ക് ദാനത്തില്‍ പരീക്ഷ കമ്മിറ്റിയുടെ ശുപാര്‍ശ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ സിണ്ടിക്കേറ്റിന്റെ/ അക്കാദമിക് കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?
ഇതിനെല്ലാം മന്ത്രി മറുപടി പറയണം.