X

സ്വന്തക്കാര്‍ക്ക് ദാനം ചെയ്യാനുള്ളതല്ല സര്‍ക്കാര്‍ ജോലി; മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍ മന്ത്രിയെ സംരക്ഷിക്കുന്നതെന്ന് ചെന്നിത്തല

 

മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഏതു മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി മറുപടി പറയണം. മൗനം സംശയത്തിന് ഇടയാക്കുന്നു. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെയെന്ന നിലപാട് എന്നു മുതലാണ് സിപിഎം സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി. സ്വന്തക്കാര്‍ക്ക് ദാനം ചെയ്യാനുള്ളതല്ല സര്‍ക്കാര്‍ ജോലി. കിലയില്‍ 10 പേരെ നിയമച്ചതിനെക്കുറിച്ചും അന്വേഷിക്കണം. ഗഠ ജലീല്‍ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം.നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിയമ നടപടികള്‍ ആലോചിക്കും.

chandrika: