നേതാക്കള്‍ രാഹുലിനെ കാണും
ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനയില്‍ പോരായ്മകള്‍ അംഗീകരിക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരാവാദിത്വമുണ്ട്. ഇത് ഒന്നോ രണ്ടു പേരുടെ തലയില്‍ കെട്ടിവയക്കുന്നത് ശരിയല്ല. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു-ചെന്നിത്തല പറഞ്ഞു.
നിപ്പ വിഷയത്തില്‍ അടിയന്തര സാചചര്യം കണക്കിലെടുത്ത് സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ.എസ്.യുവിനെ കുറ്റപ്പെടുത്തന്നവര്‍ സംഘടനക്കായി എന്തു ചെയ്തു? സംഘടനയുടെ ദുര്‍ബലാവസ്ഥയക്ക് കോണ്‍ഗ്രസ് നേതാക്കളും കാണക്കാരാണെന്നും സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പറഞ്ഞു.