X

ബാബ രാംദേവിന് തിരിച്ചടി: പതഞ്ജലിക്ക് വന്‍ പിഴ ചുമത്തി കോടതി

ഡെറാഡൂണ്‍: യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന് പതിനൊന്ന് ലക്ഷം രൂപ പിഴ. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ. മറ്റു ബ്രാന്‍ഡുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതി പതഞ്ജലിക്ക് പിഴ വിധിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് കേസെടുത്തിരിക്കുന്നത്.

പിഴയടയ്ക്കാന്‍ ഒരു മാസത്തെ സമയം കൂടി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കമ്പനി കരുതല്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. 2012ല്‍ ഹരിദ്വാറിലെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് കേസുമായി മുന്നോട്ട് പോയത്.

ഭക്ഷ്യസുരക്ഷാനിയമത്തിലെ 52-53 ചട്ടപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളും, ഭക്ഷ്യോത്പനങ്ങളുടെ നിലവാരം സംബന്ധിച്ച 23.1 (പാക്കേജിംഗ് ആന്‍ഡ് ലേബലിംഗ് ) ചട്ടങ്ങളും പതജ്ഞലി ലംഘിച്ചുവെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കോടതിയില്‍ ഉന്നയിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

.

chandrika: