X
    Categories: indiaNews

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിന്ബാബ രാംദേവ് മാപ്പ് പറഞ്ഞു

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിന് ബാബ രാംദേവ് മാപ്പുപറഞ്ഞു. ശനിയാഴ്ച യോഗ പരിപാടിയിലാണ് സ്ത്രീകള്‍ വസ്ത്രമില്ലെങ്കിലും കാണാന്‍ നന്നായിരിക്കുമെന്ന് രാംദേവ ്പറഞ്ഞത്. ഇത് വലിയ പ്രതിഷേധത്തിനും നിയമനടപടികള്‍ക്കും വഴിവെച്ചിരുന്നു. മുംബൈയിലായിരുന്നു സംഭവം. മഹാരാഷ്ട്ര വനിതാകമ്മീഷന്‍ പരാതിയില്‍ കേസെടുത്തിരുന്നു.

ബംഗാള്‍ തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയും സംഭവസമയം വേദിയിലുണ്ടായിരുന്നെങ്കിലും പ്രതികരിക്കാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. വലിയൊരുവിഭാഗം സ്ത്രീകളും സദസ്സിലുണ്ടായിരുന്നു. സ്ത്രീകള്‍ സാരിയുടുത്താലും സല്‍വാറുടുത്താലും ഉടുക്കാതിരുന്നാലും കാണാന്‍ സുന്ദരികളാണെന്ന പരാമര്‍ശമാണ ്‌വിവാദമായത്.

മുമ്പ് ഡല്‍ഹിയില്‍ പൊലീസ് റെയ്ഡിനിടെ സ്ത്രീവേഷത്തില്‍ ഓടിരക്ഷപ്പെട്ടത് ഇതുകൊണ്ടാണോ എന്നാണ ്‌രാംദേവിനോട് മഹുവ ചോദിച്ചത്.
സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ പഠനത്തിനും താന്‍ സഹകരിക്കുന്നുണ്ടെന്നും പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമാണ ്‌രാംദേവ് പറഞ്ഞത്.

Chandrika Web: