X
    Categories: indiaNews

വാക്‌സിന്‍ വേണ്ട, ആയുര്‍വേദവും യോഗയും ഉണ്ട്: രാംദേവ്

ഡല്‍ഹി: പതിറ്റാണ്ടുകളായി യോഗയും ആയുര്‍വേദവും ശീലമാക്കിയ തനിക്കു കോവിഡ് വാക്‌സിന്റെ ആവശ്യമില്ലെന്ന് യോഗാഭ്യാസകന്‍ ബാബാ രാംദേവ്. അലോപ്പതി അത്ര ഫലപ്രദമല്ലെന്നാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കാണിക്കുന്നതെന്ന് രാംദേവ് പറഞ്ഞു.

”യോഗയുടെയും ആയുര്‍വേദയുടെയും ഇരട്ട ഗുണഫലം അനുഭവിക്കുന്നയാളാണ് ഞാന്‍. എനിക്ക് വാക്‌സിന്‍ ആവശ്യമില്ല” രാംദേവ് പറഞ്ഞു.

ഇന്ത്യയിലും പുറത്തുമായി നൂറു കോടി ജനങ്ങള്‍ പാരമ്പര്യ ചികിത്സയുടെ ഗുണം തിരിച്ചറിയുന്നുണ്ട്. വരുംകാലത്ത് ആയുര്‍വേദം ലോകത്തിന്റെ ചികിത്സാ രീതിയാവുമെന്ന് രാംദേവ് പറഞ്ഞു.

അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിനെതിരെ ഐഎംഎ നിയമ നടപടി സ്വീകരിച്ചിരിക്കെയാണ് പുതിയ പ്രസ്താവന.

 

Test User: