ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി ഉന്നതതല പാനലിന്റെ ശുപാര്‍ശ. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ എഴുതിവയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രൊഫസര്‍ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.