ഇടത്തരം പഴം – 6 എണ്ണം
അണ്ടിപ്പരിപ്പ്, കിസ്മിസ്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1 മുറി
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:-
പഴം ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. നെയ്യൊഴിച്ച് അണ്ടിപ്പിരിപ്പ്, കിസ്മിസ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ വറുത്തെടുക്കുക. അരച്ചെടുത്ത പഴം കയ്യിലെടുത്ത് അതിന്റെ രീതിയില്‍ ഹോള്‍സ് ഉണ്ടാക്കി വറുത്ത ചേരുവകള്‍ നിറയ്ക്കുക. ശേഷം ഉന്നക്കായയുടെ ആകൃതി വരുത്തുക. വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.