ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്‍മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു. പശുവിറച്ചിയുടെ പേരില്‍ ബി.ജെ.പിയും സംഘ്പരിവാറും രാജ്യമാകെ സംഘര്‍ഷത്തിന് വിത്തു പാകുകയും ആളുകളെ വീട്ടില്‍ കയറി തല്ലിക്കൊല്ലുകയും ചെയ്യുന്നതിനിടെയാണ് ഹിന്ദു മഠാധിപതിയുടെ വെളിപ്പെടുത്തല്‍.
ഹൈന്ദവ മത ഗ്രന്ഥങ്ങളിലെ ഇത്തരം ഭാഗങ്ങള്‍ മറച്ചുപിടിച്ച് ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നമല്ല സ്വാമി കുറ്റപ്പെടുത്തി. ഇത് ജനാധിപത്യമല്ല. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നാണ് സംഘ്പരിവാര്‍ അവകാശപ്പെടുന്നത്. അതേ ഹിന്ദുക്കള്‍ തന്നെയാണ് ഒരുവിഭാഗം ജനങ്ങളെ തൊട്ടുകൂടാത്തവരായി അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നതെന്നും ചെന്നമല്ല സ്വാമി ആരോപിച്ചു.