X

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാമമോഹനറാവു

ചെന്നൈ: വീട്ടിലെ റെയ്ഡിനെതിരെ തമിഴ്‌നാട് മുന്‍ചീഫ് സെക്രട്ടി പി രാമമോഹന റാവു രംഗത്ത്. തനിക്കെതിരായ റെയ്ഡ് ഭരണഘടനാ വിരുദ്ധമാണെന്ന് റാവു പറഞ്ഞു. താന്‍തന്നെയാണ് ഇപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറിയെന്നും പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ സിആര്‍പിഎഫിന്റെ വീട്ടുതടങ്കലിലാണ്.തോക്ക് ചൂണ്ടിയാണ് തന്റെ വീട്ടിലേക്ക് സിആര്‍പിഎഫുകാരും ആദായ നികുതി വകുപ്പും എത്തിയത്. വീട്ടിലുണ്ടായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ മരുമകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം മരുമകളുടെയും ഭാര്യയുടെയുമാണ്. ഇത് ആദായനികുതി വകുപ്പിന് കൈമാറും. വീട്ടില്‍ നിന്നും ആകെ പിടിച്ചെടുത്ത തുക 11,2230 രൂപ മാത്രമാണെന്നും റാവു വ്യക്തമാക്കി. ജയലളിത ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും റാവു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 21നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്. പരിശോധനയില്‍ അനധികൃത സ്വത്തും കള്ളപ്പണവും കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ്് സെക്രട്ടറി സ്ഥാനത്തുനിന്ന് റാവുവിനെ മാറ്റുകയായിരുന്നു. പുതിയ ചീഫ് സെക്രട്ടറിയായി ഗിരിജ വൈദ്യനാഥന്‍ ചുമതലയേറ്റു.

chandrika: