റോഹ്തഗ്: വിവിധ കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഭാരം ജയിലില്‍ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ജയില്‍ വളപ്പില്‍ കൃഷി ചെയ്ത് 18,000 രൂപയും സമ്പാദിച്ചു. ബലാത്സംഗ, കൊലപാതക കേസുകളില്‍ 2017 ആഗസ്റ്റ് 25നാണ് റാം റഹീം അറസ്റ്റിലായത്. ഇരുപതു വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു. 8647 നമ്പര്‍ ജയില്‍പുള്ളിയായ ഗുര്‍മീത് സിങ്ങിനെ ബാബ എന്നാണ് ജയിലിലെ മറ്റു തടവുകാര്‍ വിളിക്കുന്നത്.
ജയില്‍ വളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. 105 കിലോഗ്രാം ഭാരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാരം 90 കിലോഗ്രാം ആണ്. ജയില്‍ വളപ്പില്‍ തക്കാളി, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ കൃഷി ചെയ്ത് അവ ജയില്‍ മെസ്സില്‍ തന്നെ വിറ്റ വകയിലാണ് 18,000 രൂപ സമ്പാദിച്ചത്.
പാരാമിലിട്ടറി ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ച് അതീവ സുരക്ഷയോടെയാണ് അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.