X

ആള്‍ദൈവം ഗുര്‍മീത് റാം റഹീം വിധി: അഞ്ച് സംസ്ഥാനങ്ങളില്‍ കലാപം; മരണം 32 ആയി

പഞ്ച്കുല: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കലാപം അഞ്ച് സംസ്ഥാനങ്ങളിലേക്ക് കടന്നു. രാജ്യത്ത് പരക്കെ നടക്കുന്ന ആക്രമത്തില്‍ മരണം 32 ആയതായി വാര്‍ത്താ ഏജന്‍സി. സംഘര്‍ഷത്തില്‍ ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. പാഞ്ച്ഗുലയിലെ സി.ബി.െഎ കോടതിക്ക് സമീപത്താണ് ആദ്യം സംഘർഷം ഉണ്ടായതെങ്കിലും പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും പരക്കുകയായിരുന്നു.

കോടതിവിധിക്കു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഡൽഹിയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പരക്കുകയായിരുന്നു.

മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്തു. അക്രമികള്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്ത ഇവര്‍ കോടതിക്കു പുറത്തുനിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഒ.ബി വാഹനങ്ങള്‍ കത്തിച്ചു. കോടതിക്കു പുറത്തും വിവിധയിടങ്ങളിലും അക്രമങ്ങള്‍ നടക്കുകയാണിപ്പോള്‍.

എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാകുന്ന അവസ്ഥയാണ് കാണുന്നത്. ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര പോലീസ് സന്നാഹങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി മനോഹര്‍ലാല്‍ഖട്ടയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിലേക്ക് യാതൊരു തരത്തിലുള്ള പരിഹാര നടപടികളും എത്തിയിട്ടില്ല. അതേസമയം കൂടുതല്‍ സൈന്യത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഗുര്‍മിത് അനുയായികള്‍ നഗരത്തില്‍ തന്നെ തമ്പടിച്ചു നില്‍ക്കുകയാണ്. കോടതി പരിസരവും ഗൂര്‍മീദ് റാം റഹീമിന്റെ ഒരു ലക്ഷത്തോളം വരുന്ന അനുയായികള്‍ വളഞ്ഞിട്ടുണ്ട്. ബി.എസ്.എഫ് വലയത്തിലുള്ള കോടതി പരിസരം. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • അക്രമത്തില്‍ 30 പേരുടെ മരണം സ്ഥിരീകരിച്ചു.
  • ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി
  • കലാപം തീവണ്ടി സര്‍വീസുകളെ ബാധിച്ചു
  • ഡല്‍ഹി ആനന്ദവിഹാറില്‍ ട്രെയിന്‍ കത്തിച്ചു
  • കലാപം നിയന്ത്രിക്കാന്‍ സൈന്യം രംഗത്തെത്തി
  • നോര്‍തേണ്‍ റെയില്‍വെ 236 തീവണ്ടികള്‍ റദ്ദാക്കി.
  • 1000 ദേരാ സച്ചാ സൗദ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേര സച്ചാ സൗദ ആശ്രമം അടച്ചുപൂട്ടും.

15 വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. കേസില്‍ 28 ന് ശിക്ഷ വിധിക്കും.

chandrika: