കാശ്മീര്‍ വിഭജനം ; മോദി വാഗ്ദാനം നിറവേറ്റിയെന്ന് റാം മാധവ്

ജമ്മു കശ്മീരിനെ വിഭജിക്കുന്നതും പ്രത്യേക പദവി എടുത്തുകളഞ്ഞതുമായ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് രംഗത്ത്. വാഗ്ദാനം നിറവേറ്റി എന്ന കുറിപ്പോടെയാണ് റാം മാധവ് മോദിയുടെ ചിത്രം പങ്കുവച്ചത്.

എന്തൊരു വിശുദ്ധമായ ദിനം. ഏഴു പതിറ്റാണ്ടായി രാജ്യത്തിന്റെ ആവശ്യം നമുക്ക് മുന്നില്‍ ഇന്ന് യാഥാര്‍ഥ്യമായെന്നും റാം മാധവ് കുറിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയടക്കമുള്ള ആയിരങ്ങളുടെ ആഗ്രഹം സഫലമായെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

Test User:
whatsapp
line