ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് എസ്.പി നേതാവ് രാം ഗോപാല്‍ യാദവ്. പുല്‍വാമ ഭീകരാക്രമണം ഗൂഡാലോചനയാണെന്നും സൈനികര്‍ കൊല്ലപ്പെട്ടത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ മാറ്റി വെക്കുകയും പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്താല്‍ വന്‍മത്സ്യങ്ങള്‍ പിടിയാലാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ രീതികളോട് അര്‍ധസൈനിക വിഭാഗത്തിന് അതൃപ്തിയുണ്ട്. സൈനികര്‍ വോട്ടിന് വേണ്ടി കൊല്ലപ്പെടുന്നു. ജമ്മുവിനും ശ്രീനഗറിനുമിടയില്‍ യാതൊരു സുരക്ഷാ പരിശോധനയുമുണ്ടായിരുന്നില്ല. ഈ സമയത്ത് ഇത് പറയണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ സര്‍ക്കാര്‍ മാറുകയും അന്വേഷണം പഖ്യാപിക്കുകയും ചെയ്താല്‍ പല വന്‍മത്സ്യങ്ങളും പിടിയിലാകുമെന്ന് ഉറപ്പാണ് രാം ഗോപാല്‍ യാദവ് പറഞ്ഞു. സൈനികരുടെ ആത്മധൈര്യം കളയുന്ന തരത്തിലാണ് യാദവിന്റെ പ്രസ്താവനയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.