ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. തന്റെ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കര്‍ഷക സമരത്തിനു ശേഷം നാട്ടില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കര്‍ഷക സമരത്തിന്റെ മുഖമായിരുന്നു രാകേഷ് ടിക്കായത്. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷകസമരം കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത്. അതേസമയം സമരം അവസാനിപ്പിച്ചതോടെ അതിര്‍ത്തികളില്‍ സമരം ചെയ്തിരുന്ന കര്‍ഷകര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.