മുംബൈ: പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുന്ജുന്വാര അന്തരിച്ചു. 62 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് രാവിലെ അദ്ദേഹത്തെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ത്യയുടെ വാറന്‍ ബഫ്റ്റ് എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 5.8 ബില്യണ്‍ ഡോളറാണ്.