തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇടതുമുന്നണിയില്‍ നിന്ന് എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയും യുഡിഎഫില്‍ നിന്ന് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുമാണ് മത്സരിക്കുന്നത്. ഇതുവരെ 81 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 50 പേര്‍ ഭരണപക്ഷത്ത് നിന്നും 30 പേര്‍ യുഡിഎഫില്‍ നിന്നും വോട്ട് ചെയ്തു. ഇതിന് പുറമെ പിസി ജോര്‍ജ്ജും വോട്ട് രേഖപ്പെടുത്തി.
2020 വര്‍ഷത്തെ ധനകാര്യ ബില്‍ നിയമസഭ പാസാക്കി. അതേസമയം, നിയമസഭ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ പിഎക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
വിമാനത്താവളം നടത്തിപ്പും മേല്‍നോട്ടവും അദാനിക്ക് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. കണ്ണൂര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിനായി ഭൂമി നല്‍കിയിട്ടുണ്ട്. സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.