X

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന്‍ വിരമിച്ചത്.

രാജ്യസഭയില്‍ നിലവില്‍ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് മറ്റു മുന്നണികളുടെ പിന്തുണകൂടി ആവശ്യമാണ്. ശിവസേനയുടെ തീരുമാനവും ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്. അടുത്തിടെ മോദി സര്‍ക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പില്‍ ലോക്‌സഭയില്‍ നിന്നും ശിവസേന വിട്ടുനിന്നിരുന്നു. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷപാര്‍ട്ടികളുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.

chandrika: