കൊച്ചി: മലപ്പുറത്തിന്റെ തെക്ക് കിഴക്ക് മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഒടുവില്‍ അംഗീകാരമാവുന്നു. നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് ഇന്നു മുതല്‍ സ്വതന്ത്ര ട്രെയിനായി ഓടിതുടങ്ങും. നേരത്തെ ഈ ആവശ്യമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എംപി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരുന്നു. രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുമെന്ന് ചെയര്‍മാന്‍ അന്ന് സംഘത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇനി മുതല്‍ കൊച്ചുവേളിയില്‍ നിന്നാണ് പുറപ്പെടുക. രാത്രി 8.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50ന് നിലമ്പൂരിലെത്തും. നിലമ്പൂരില്‍ നിന്ന് രാത്രി 8.50ന് പുറപ്പെട്ട് രാവിലെ ആറു മണിക്ക് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം.
നിലവിലെ എട്ട് കോച്ചിന് പകരം 13 കോച്ചുകള്‍ കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയിലുണ്ടാകും. ഒരോ വീതം സെക്കന്റ്, തേര്‍ഡ് എ.സി കോച്ച്, ഏഴു സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഉള്‍പ്പെടെയാണിത്. നിലവില്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസില്‍ ചേര്‍ത്താണ് ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്. രാജ്യറാണി സ്വതന്ത്രമാകുന്നതോടെ മലപ്പുറത്തിന്റെ തെക്ക് കിഴക്ക് മേഖലയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സുഖമമാകും. വര്‍ഷങ്ങളായി പ്രദേശത്തെ ട്രെയിന്‍ യാത്രക്കാരുടെ ആവശ്യമാണ് രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുക എന്നത്. ഏറെ നാളത്തെ ആവശ്യമാണ് നിറവേറുന്നത്.
രാജ്യറാണി എക്സ്പ്രസിന്റെ
പുതിയ സമയക്രമം ഇങ്ങനെ:
കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി (16349)
കൊച്ചുവേളി-രാത്രി 8.50, വര്‍ക്കല-9.14, കൊല്ലം-9.45, കരുനാഗപ്പള്ളി-10.15, കായംകുളം-10.32, മാവേലിക്കര-10.44, ചെങ്ങന്നൂര്‍-10.55, തിരുവല്ല-11.05, ചങ്ങനാശേരി-11.14, കോട്ടയം-11.37, എറണാകുളം ടൗണ്‍ (നോര്‍ത്ത്)-പുലര്‍ച്ചെ 1.30, ഇടപ്പള്ളി-1.45, ആലുവ-1.58, തൃശൂര്‍-2.40, ഷൊര്‍ണൂര്‍ ജങ്ഷന്‍-5.30, വല്ലപ്പുഴ-6.12, ചെറുകര-6.22, അങ്ങാടിപ്പുറം-6.29, പട്ടിക്കാട്-6.35, മേലാറ്റൂര്‍-6.44, തുവ്വൂര്‍-6.50, വാണിയമ്പലം-6.59, നിലമ്പൂര്‍ റോഡ്-7.50.
കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി (16350)
നിലമ്പൂര്‍ റോഡ്്-രാത്രി 8.50, വാണിയമ്പലം-8.57, തുവ്വൂര്‍-9.05, മേലാറ്റൂര്‍-9.11, പട്ടിക്കാട്-9.20, അങ്ങാടിപ്പുറം-9.30, ചെറുകര-9.38, വല്ലപ്പുഴ-9.48, ഷൊര്‍ണൂര്‍ ജങ്ഷന്‍-10.10, തൃശൂര്‍-10.55, ആലുവ-പുലര്‍ച്ചെ 12.01ന്, ഇടപ്പള്ളി-12.19, എറണാകുളം ടൗണ്‍-12.35, കോട്ടയം-1.35, ചങ്ങനാശേരി-1.55, തിരുവല്ല-2.05, ചെങ്ങന്നൂര്‍-2.18, മാവേലിക്കര-2.30, കായംകുളം-3.03, കരുനാഗപ്പള്ളി-3.15, കൊല്ലം-3.55, വര്‍ക്കല-4.15, കൊച്ചുവേളി-6.00