X
    Categories: MoreViews

കേരളത്തിന്റെ ആവശ്യം തള്ളി; ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഓഖി അതീവ ഗൗരവമേറിയ ദുരന്തമാണ്. കേന്ദ്രം നവംബര്‍ 28ന് ഉച്ചയോടെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 700 നോട്ടിക്കല്‍ മൈല്‍ വരെ ചെന്ന് പ്രതിരോധ സേന തെരച്ചില്‍ നടത്തിയിരുന്നു. 18 കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കേന്ദ്ര സേന സാധ്യമായ സഹായങ്ങള്‍ നല്‍കിയതായും രാജനാഥ് സിങ് പറഞ്ഞു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ കേരളത്തില്‍ 74 മരിച്ചുവെന്നും 214 പേരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

chandrika: