X

ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താന്‍ പത്തു കഷ്ണമാകും: രാജ്‌നാഥ് സിങ്‌

ജമ്മു: പാകിസ്താനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ വൈകാതെ പത്തുകഷ്ണങ്ങളാകുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മുവിലെ ഷഹീദി ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തരം പാകിസ്താന്‍ ആക്രമിച്ചപ്പോഴൊക്കെ ഇന്ത്യ ശക്തമായി തിരിച്ചടിനല്‍കിയിട്ടുണ്ട്, 1971ല്‍ പാകിസ്താന്‍ രണ്ടു ഭാഗങ്ങളായി വിഭജിച്ചു, പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇനിയും ആക്രമണം തുടര്‍ന്നാല്‍ പാകിസ്താന്‍ വൈകാതെ പത്തുകഷ്ണങ്ങളായി മാറുമെന്നും രാജ്‌നാഥ് മുന്നറിയിപ്പ് നല്‍കി. ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല,

നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല, എന്നാല്‍ അയല്‍രാജ്യം ഭീകരവാദം പ്രയോഗിക്കുകയാണെന്നു അത് ധൈര്യശാലികളുടെ പ്രയോഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: