X
    Categories: MoreViews

കെപിസിസി വ്യക്താവ് സ്ഥാനം ഉണ്ണിത്താന്‍ രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ, കെ.മുരളീധരനെതിരെ വിമര്‍ശനവുമായി ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. ഉടനെ മുരളീധരന്റെ പ്രത്യാരോപണം വന്നു. എന്നാല്‍ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതിരൂക്ഷമായ മറുപടിയുമായാണ് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നത്. കെ മുരളീധരനെതിരെ താന്‍ സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോണ്‍ഗ്രസിനെ അധിക്ഷേപിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്നും ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വക്താവിന്റെ ജോലിയാണ് താന്‍ ചെയ്യുന്നത്. പാര്‍ട്ടിയില്‍ നിന്ന് പലതവണ പീഡനം ഏറ്റുവാങ്ങിയിട്ടുണ്ട്. സോളര്‍ കേസിലടക്കം ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിരോധിച്ച ആളാണ് താനെന്നും എന്നാല്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വക്താവ് സ്ഥാനം കാരണം തന്റെ വാ മൂടുക്കെട്ടിയ നിലയാണെന്നും സ്ഥാനം പോയാല്‍ മുരളീധരനെ കുറിച്ച് ഇതിലുമധികം പറയുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, കെ.മുരളീധരന്‍ എംഎല്‍എയുമായുള്ള പരസ്യപ്പോരിന് പിന്നാലെ, രാജ്മോഹനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ് കത്ത് നല്‍കിയിരുന്നു.

chandrika: