രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 310 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മൂന്നിന് 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രണ്ടിന് 49 റണ്‍സെന്ന നിലയിലാണ്. കോഹ്‌ലിയും(2) മുരളി വിജയ്(29) എന്നിവരാണ് ക്രീസില്‍. ഗംഭീര്‍(0) പുജാര(18) എന്നിവരാണ് പുറത്തായത്. ആദില്‍ റാഷിദ്, വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
30 ഓവറുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 261 റണ്‍സ് വേണം. ഇംഗ്ലണ്ടിന് ജയിക്കാന്‍ എട്ട് വിക്കറ്റും. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സമനിലയിലാവും മത്സരം പിരിയുക. വിക്കറ്റ് നഷ്ടം കൂടാതെ 114 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി കുക്ക് സെഞ്ച്വറി(130)നേടി. ഹസീബ് ഹമീദ് 82, ബെന്‍ സ്‌റ്റോക്ക് 29 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സാണ് എടുത്ത്ത്. റൂട്ട്(124) മുഈന്‍ അലി(117) ബെന്‍ സ്റ്റോക്ക്(128) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 488ല്‍ അവസാനിച്ചു. പുജാര(124) വിജയ്(126) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.