X
    Categories: indiaNews

ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജേണലിസ്റ്റ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജേണലിസ്റ്റ് രാജീവ് ശര്‍മ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഫ്രീലാന്‍സ് ജേണലിസ്റ്റായ രാജീവ് ശര്‍മ അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങള്‍, സേനാവിന്യാസം, ആയുധ സംഭരണം, വിദേശനയം എന്നീ സുപ്രധാന വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.രാജീവ് ശര്‍മ്മയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ പേജില്‍ നിന്ന് നീക്കം ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ഷെല്‍ കമ്പനിയുടെ പേരില്‍ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി, കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ്ങ് എന്നിവരെയും ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒന്നരവര്‍ഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്ക് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മൈക്കല്‍ 2016ല്‍ ബന്ധപ്പെടുകയും 2018വരെ രാജീവ് ശര്‍മ്മ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Test User: