ചെന്നൈ: ലണ്ടനിലുള്ള മകളുടെ വിവാഹത്തിനായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ ലണ്ടനില്‍ കഴിയുന്നത്.
രാജീവ് വധത്തില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ പരോള്‍ അനുവദിച്ചിട്ടുള്ള നളിനി കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ജയിലിനു പുറത്തിറങ്ങിയിട്ടില്ല. ആറുമാസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. നളിനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജെയില്‍ ഐജി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടും മാസങ്ങളായി തീരുമാനമൊന്നും ആകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നളിനി തീരുമാനിച്ചത്.
1991 ലാണ് നളിനി ഉള്‍പ്പെടുന്ന എല്‍ടിടിഇ സംഘം ചാവേറാക്രമണത്തിലൂടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത്. തുടര്‍ന്ന് നളിനി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ നളിനിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.
്