X

രജനികാന്തുമായി രാഷ്ട്രീയ സഖ്യമാകാമെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രജനീകാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തന്റെതായ നിലപാടുണ്ടെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തമിഴ് മാസിക ‘ആനന്ദ വികടനി’ല്‍ എഴുതിയ പ്രതിവാര ലേഖനത്തിലാണ് കമല്‍ നിലപാട് അറിയിച്ചത്.

രജനിയുമായി യോജിക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു തീരുമാനം പറയാനാവില്ല. രണ്ടു പേര്‍ക്കും ആവശ്യമായി വന്നാല്‍ ഐക്യം ആലോചിക്കാവുന്നതാണ്. എന്നാല്‍, സിനിമയിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് പോലെയല്ല രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന സംഗതിയാണിതെന്നും കമല്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ ചുവടുവെപ്പായി ജനങ്ങളെ കാണുവാന്‍ ഈമാസം 21ന് തമിഴ്‌നാട് പര്യടനം ആരംഭിക്കാനൊരുങ്ങുകയാണ് കമല്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതായി പ്രഖ്യാപിച്ചത്.

chandrika: