തിരുവനന്തപുരം: കേരളത്തിന്റെ 23ാമത്തെ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുക.
ഇന്നലെ തലസ്ഥാനത്തെത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞ് പോയപ്പോള്‍ പോലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ യാത്രയക്കാന്‍ എത്തിയിരുന്നില്ല. ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും പങ്കെടുക്കും. പുതിയ ഗവര്‍ണറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ജനുവരി 17ന് നടക്കും.