ജയ്പൂര്‍: ജലദോഷവും ചുമയും മാറാന്‍ പശുവിന്റെ അടുത്ത് ചെന്നിരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസപഞ്ചായത്തീ രാജ് വകുപ്പു മന്ത്രി വാസുദേവ് ദേവ്‌നാനി. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏകമൃഗമാണ് പശുവെന്നും അദ്ദേഹം പറഞ്ഞു.
ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബി ഉണ്ട്. അതുകൊണ്ട് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള കഴിവുമുണ്ട്- ഹിങ്കോണിയ ഗോശാലയില്‍ അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ യുവജനത പശു സംരക്ഷണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
കേള്‍വിക്കാരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പ്രസ്താവനയുടെ പ്രസ്‌റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈനിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.