X

സഞ്ജുവിന്റെ മൊഞ്ചുള്ള കളിയില്‍ പഞ്ചാബിന് കാലിടറി;224 റണ്‍സ് മറികടന്ന് രാജസ്ഥാന് ജയം

ദുബായ്: അസാധ്യമെന്നു തോന്നിച്ച ഘട്ടത്തില്‍ നിന്ന് സഞ്ജു സാംസണും തിവാട്ടിയയും രക്ഷകനായ മത്സരത്തില്‍ രാജസ്ഥാന് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് തോല്‍പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 224 എന്ന റണ്‍മല മൂന്നു പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. 85 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. സഞ്ജു തന്നെയാണ് കളിയെ രാജസ്ഥാന്റെ വരുതിയിലെത്തിച്ചതും. സ്‌കോര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്: 223-2, രാജസ്ഥാന്‍ 226-6.

നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മായങ്ക് അഗര്‍വാള്‍ കിടിലന്‍ ഒരു സെഞ്ച്വറി നേടിയിരുന്നു. 50 പന്തില്‍ 106 റണ്‍സാണ് മായങ്ക് പഞ്ചാബിനായി അടിച്ചുകൂട്ടിയത്.

226നെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നാല് റണ്‍സെടുത്ത ജോസ് ബട്‌ലറെ ആദ്യം തന്നെ നഷ്ടമായി. പിന്നീട് സ്റ്റീവ് സ്മിത്തും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. സ്മിത്ത് 27 പന്തില്‍ നിന്നായി 50 റണ്‍സെടുത്തു. സഞ്ജു 42 പന്തില്‍ നിന്നായി നാല് ഫോറും ഏഴ് സിക്‌സറും സഹിതം 85 റണ്‍സെടുത്തു. പിന്നീട് തിവാട്ടിയ എത്തിയ തിവാട്ടിയ തീപ്പൊരി കളിയായിരുന്നു. 31 പന്തില്‍ 51 റണ്‍സ്. 18ാം ഓവറില്‍ കോട്രലിനെതിരെ അഞ്ച് സിക്‌സ് സഹിതം മുപ്പത് റണ്‍സ്! മരണ അടിയായിരുന്നു.

പഞ്ചാബിനായി കെഎല്‍ രാഹുല്‍ 69 റണ്‍സ് നേടി.

web desk 1: