രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് പരിഹാരവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന് പൈലറ്റിനെയും ഒരേ വേദിയില്‍ കൈകളുയര്ത്തിച്ച് അദ്ദേഹം ഒരുമയുടെ സന്ദേശം കൈമാറി. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായാണിത്. തെരഞ്ഞെടുപ്പും അടുക്കുകയാണ്.
ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സച്ചിന് ചതിയനാണെന്ന് ഗെലോട്ട് പറഞ്ഞ് ഏറെ വിവാദമായിരുന്നു.