ജെയ്പൂര്‍: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്ന് എടുത്തു കളയാന്‍ രാജസ്ഥാന്‍ സര്‍ക്കാറും നീക്കം തുടങ്ങി. പശ്ചിമ ബംഗാളിനു പിന്നാലെയാണ് രാജസ്ഥാനും ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 വാഴ്‌സിറ്റികളാണ് രാജസ്ഥാനിലുള്ളത്.
നിലവില്‍ ഇവയിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. കേന്ദ്ര – സംസ്ഥാന ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനിച്ചിരുന്നു. സമാന തീരുമാനം തന്റെ സംസ്ഥാനത്തും നടപ്പാക്കാനാണ് അശോക് ഗേലോട്ടിന്റെ നീക്കം.