ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു ജില്ലയിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ അന്വേഷണത്തിനായി ഓഫീസര്‍ മാരെ നിയോഗിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി അറിയിച്ചു.
‘ഏപ്രില്‍ 18നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇപ്പോള്‍ മൂന്ന് ദിവസമായി. അവര്‍ പണം നല്‍കാമെന്ന് പറഞ്ഞതിനാലാണ് ഞങ്ങള്‍ വന്നത്. 21 പേരാണ് ഞങ്ങളുണ്ടായിരുന്നത് ഇതില്‍ 16 പേര്‍ക്കും സുഖമില്ലാതെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്’ മരുന്നു പരീക്ഷണത്തിന് ഇരയായ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. ദിവസം 500 രൂപ വീതം നല്‍കാമെന്നായിരുന്നു വിദേശ കമ്പനിയുടെ വാഗ്ദാനം. മരുന്ന് നല്‍കിയതോടെ ഉറക്കം വന്നതായി മറ്റൊരാള്‍ പറഞ്ഞു.