X

ക്യാപ്റ്റനായി സഞ്ജുവിന്റെ അരങ്ങേറ്റം; രാജസ്ഥാന്‍ ഇന്ന് പഞ്ചാബിനെതിരെ

പൂനെ : ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.

ഈ സീസണിലെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് രാജസ്ഥാന്‍ നിരയിലെ മറ്റൊരു സൂപ്പര്‍ താരം. ഡേവിഡ് മില്ലര്‍, ലിവിംഗ്സ്റ്റണ്‍, ജോസ് ബട്ട്‌ലര്‍, ആന്‍ഡ്രൂ ടൈ, മുസ്താഫിസുര്‍ റഹ്മാന്‍ തുടങ്ങിയ വിദേശ താരങ്ങളും ടീമിലുണ്ട്.

യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ, ബാറ്റ്‌സ്മാന്‍ യശ്വസി ജയ്‌സ്വാള്‍, രാഹുല്‍ തെവാത്തിയ, റയാന്‍ പരാഗ്, കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും രാജസ്ഥാന്‍ ടീമിലുണ്ട്. ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍.

ഇന്ത്യന്‍ താരം കെ.എല്‍ രാഹുലാണ് പഞ്ചാബ് കിങ്‌സിനെ നയിക്കുന്നത്. ടീമിന്റെ പേരിലെ ഇലവന്‍ കളഞ്ഞാണ് രാഹുലും കൂട്ടരും ഇക്കുറി എത്തുന്നത്. മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍, ഹെന്റിക്കസ്, ക്രിസ് യോര്‍ദാന്‍, മുഹമ്മദ് ഷമി, റിലി മെഡിരത്ത്, ഫാബിയന്‍ അല്ലന്‍, ജലജ് സക്‌സേന തുടങ്ങിയവര്‍ പ്രീതി സിന്റയുടെ ടീമിലെ പ്രമുഖരാണ്.

Test User: